സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി സംയുക്ത വർമ്മ: യോഗാപരിശീലന ചിത്രങ്ങൾ വൈറൽ

By Sooraj Surendran.12 03 2020

imran-azhar

 

 

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ചേക്കേറിയ താരമാണ് സംയുക്ത വർമ്മ. സംയുക്ത ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും ഇന്നും ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. ബിജു മേനോനുമായുള്ള വിവാഹ ശേഷമാണ് സംയുക്ത വർമ്മ സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോഴിതാ സംയുക്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച യോഗാപരിശീലന ചിത്രങ്ങൾ വൈറലാകുകയാണ്. സംയുക്ത വർമ്മ ശാസ്ത്രീയമായി യോഗ അഭ്യസിച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിലാണ് സംയുക്ത വർമ്മ ആരാധകർക്കായി യോഗാപരിശീലന ചിത്രങ്ങൾ പങ്കുവെച്ചത്. മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് 1999ലും 2000ലും സംയുക്ത നേടിയിട്ടുണ്ട്. സിനിമയിലേക്കുള്ള സംയുക്തയുടെ ശക്തമായ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമ ആസ്വാദകർ.

 

OTHER SECTIONS