പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു

By santhisenanhs.22 05 2022

imran-azhar

 

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് (46) അന്തരിച്ചു.വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വച്ച് നടക്കും.

 

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചലച്ചിത്രങ്ങളിലാണ് സംഗീത ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.മിസ്റ്റർ റോമിയോയിൽ എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത് സംഗീത പാടിയ തണ്ണീരൈ കാതലിക്കും എന്ന ഗാനം വലിയ ഹിറ്റായിരുന്നു. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.

OTHER SECTIONS