എന്റെ ആദ്യ കാമുകൻ ഇപ്പോൾ രജിഷയുടെ നായകൻ : സാനിയ ഇയ്യപ്പൻ

By Online Desk .03 01 2019

imran-azhar

 

 


ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. കഴിഞ്ഞ വർഷമാണ് ക്വീൻ സിനിമയിലെ ചിന്നുവായി സാനിയ മലയാളി ആരാധകരുടെ മനസ് കീഴടക്കിയത്. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ മുമ്പേ എത്തിയിട്ട് ഉണ്ടെങ്കിൽ കൂടിയും സാനിയ ശ്രദ്ധിക്കപ്പെട്ടത് ക്വീനിൽ കൂടിയാണ്. പ്രേതം 2 വാണ് ഇപ്പോൾ പുറത്തിറങ്ങിയ സാനിയ ഇയ്യപ്പൻ ചിത്രം, മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ എന്ന ചിത്രത്തിലും സാനിയ ഇയ്യപ്പൻ ഒരു പ്രധാന വേഷം ചെയ്യൂനുണ്ട്.

 

തങ്ങളുടെ പ്രണയം തുറന്ന് പറയാൻ മടിക്കുന്നവർ ആണ്, എന്നാൽ അതിൽ വ്യത്യസ്തമായ മുഖമായി മാറുകയാണ് സാനിയ. ആദ്യ പ്രണയം അഞ്ചാം ക്ലാസിൽ വെച്ചായിരുന്നു, അത് പ്രായത്തിന്റെ പക്വത ഇല്ലായ്മയായി ആണ് പിന്നീട് തോന്നിയത് എന്നും ആ പ്രണയം വളരെ കാലം തുടരാൻ തനിക്ക് കഴിഞ്ഞില്ല എന്നതും ആ പ്രണയ നായകൻ ആരാണ് എന്നും സാനിയ വ്യക്തമാക്കി, രജീഷ വിജയൻ പ്രത്യേക ഗെറ്റപ്പിൽ എത്തുന്ന ജോണിലെ നായകനായ സരാജനോ ആണ് ആ അഞ്ചാം ക്ലാസ് പ്രണയത്തിലെ നായകൻ എന്നും സാനിയ പറയുന്നു. എന്നാൽ ഇപ്പോൾ മൂന്ന് വർഷമായി താൻ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്നും, റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സാനിയക്ക് തന്റെ പുതിയ പ്രണയ നായകനായും റിയാലിറ്റി ഷോയിൽ നിന്നും എത്തിയ നകുൽ തമ്പിയാണ് പുതിയ കാമുകൻ.

 

OTHER SECTIONS