വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും മനസില്‍ സഞ്ജയ്‌യോട് പ്രണയമുണ്ട്

By online desk.07 03 2019

imran-azhar

 

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് വൈശാലി. ഇതിലെ വൈശാലിയും ഋഷ്യശൃംഗനും ഇന്നും സിനിമ പ്രേമികളുടെ മനസ്‌സില്‍ മായാതെ നില്‍ക്കുന്നു. വൈശാലി എന്ന ചിത്രത്തിലെ കണ്ടുമുട്ടല്‍ ഇരുവരുടെയും ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. ചിത്രത്തിന് ശേഷം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ 2007 ല്‍ വിവാഹ മോചിതരുമായി. എന്നാലിപ്പോഴും സഞ്ജയ് യോട് മനസില്‍ പഴയ പ്രണയമുണ്ടെന്നാണ് സുപര്‍ണ്ണ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരേ വേദിയില്‍ എത്തിയപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്.

 


'ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് വൈശാലി. വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേക്ക് വരുന്നത്. ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങള്‍ സന്തോഷത്തില്‍ തന്നെയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ വിവാഹമോചിതരാകേണ്ടി വന്നു. പക്ഷേ ഇപ്പോഴും മനസില്‍ പഴയ പ്രണയമുണ്ട്. ഒരുവട്ടം പ്രണയം തോന്നിയാല്‍ അത് ജീവിതകാലം മുഴുവന്‍ മനസിലുണ്ടാകും. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല . എന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയെ പോലെ തന്നെയാണ്. അകന്നാണ് കഴിയുന്നതെങ്കിലും ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണ്.’ സുപര്‍ണ്ണ പറഞ്ഞു.

 

വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു. മക്കള്‍ സുപര്‍ണ്ണയ്‌ക്കൊപ്പമാണ് കഴിയുന്നത്. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണ്ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് പറഞ്ഞു.

OTHER SECTIONS