മാര്‍പ്പാപ്പയ്ക്ക് വേണ്ടി ശാന്തി കൃഷ്ണ താരാട്ട് പാടി

By praveen prasannan.23 Nov, 2017

imran-azhar

ഒരു ദശാബ്ദം സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ മടങ്ങിയെത്തിയത്. നിവിന്‍ പോളി നായകനായ ഈ ചിത്രത്തിന് ശേഷം ഇപ്പോള്‍ ഗായികയായും സിനിമയില്‍ അരങ്ങേറുകയാണ് താരം.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലാണ് ശാന്തി കൃഷ്ണ പാടുന്നത്. രാഹുല്‍ രാജാണ് ഈണം നല്‍കുന്നത്.

ശാന്തി കൃഷ്ണ ഗാനാലാപനത്തിന് തയാറായത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. താരാട്ടാണ് ശാന്തി കൃഷ്ണ പാടിയത്.

ചില അഭിമുഖങ്ങളില്‍ ശാന്തി കൃഷ്ണ ഗാനം മൂളുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയാണ് ചിത്രത്തില്‍ പാടാമോ എന്ന് ചോദിക്കാന്‍ കാരണം. അവര്‍ സമ്മതിച്ചു~ രാഹുല്‍ രാജ് പറഞ്ഞു.

വര്‍ഷങ്ങള്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട് ശാന്തി കൃഷ്ണ. ചിത്രത്തിലും ശാന്തികൃഷ്ണയുടെ കഥാപാത്രമാണ് ഈ ഗാനം ആലപിക്കുന്നത്. വിനായക് ശശികുമാറാണ് വരികളെഴുതിയത്.