മോഹന്‍ലാല്‍ ഒപ്പം പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാള്‍; സന്തോഷ് ശിവന്‍

By Avani Chandra.21 01 2022

imran-azhar

 

മികച്ച ഛായാഗ്രഹണത്തിലൂടെ സിനിമകളില്‍ വിസ്മയം തീര്‍ക്കുന്ന പ്രതിഭയാണ് സന്തോഷ് ശിവന്‍. തന്റെ കയ്യില്‍ ലഭിക്കുന്ന എല്ലാ ചിത്രങ്ങളിലും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിക്കുന്നത് ഈ ഛായാഗ്രാഹകന്റെ ഒരു പ്രത്യേകതയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഈ അത്ഭുതപ്രതിഭ.

 

താന്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് സന്തോഷ് ശിവന്‍ പറയുന്നത്.

 

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. വളരെ മികച്ചൊരു അനുഭവമാണിത്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്നാണ് സന്തോഷ് ശിവന്റെ ട്വീറ്റ്.

 

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തിലെ ബറോസ് എന്ന നിധി കാക്കുന്ന ഭൂതമായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് പരന്നിരുന്നത്. എന്നാല്‍ ആടുജീവിതം എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിന് വേണ്ടിയാണ് താരം പിന്മാറിയതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു.

 

OTHER SECTIONS