തനിക്കൊപ്പം ഡേറ്റിങ്ങിന് തയ്യാറാണോ? വിജയ് ദേവരകൊണ്ടയോട് സനുഷ

By Sooraj Surendran .16 07 2019

imran-azhar

 

 

ബാലതാരമായി വന്ന് മലയാള സിനിമയിൽ നായികയായി മാറി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് സനുഷ. ദിലീപ് ചിത്രം മിസ്റ്റർ മരുമകനിലാണ് സനുഷ ആദ്യമായി നായികയാകുന്നത്. തമിഴിലും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ സനുഷ ഭാഗമായിരുന്നു.

View this post on Instagram

A post shared by Sanusha Santhosh (@sanusha_sanuuu) on

" target="_blank">

ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് സനുഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ. തെലുങ്കിലെ ആരാധകരുടെ ആരാധനാപാത്രമായ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രം സനുഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തെക്കാൾ ഏറെ ചർച്ചയായത് സനുഷ നൽകിയ ക്യാപ്‌ഷനാണ്. 'അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും തന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോയെന്നുമായിരുന്നു' എന്നായിരുന്നു സനുഷ നൽകിയ ക്യാപ്‌ഷൻ. പുതു ചിത്രം 'ഡിയര്‍ കോമ്രേഡിന്റെ' പ്രൊമോഷന്റെ ഭാഗമായാണ് വിജയ് ദേവരക്കൊണ്ട കൊച്ചിയിലെത്തിയിരുന്നു. താരത്തിനെ കാണാനായി നിരവധി പേരാണ് കൊച്ചിയിലെത്തിയത്.

OTHER SECTIONS