മോഹന്‍ലാലിനെ പരിഹസിച്ച കെ ആര്‍ കെയ്ക്കെതിരെ ശരണ്യ

By praveen prasannan.21 Apr, 2017

imran-azhar

 

മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടന്‍ കെ ആര്‍ കെയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പൊങ്കാലയായിരുന്നു. ഇപ്പോള്‍ നടി ശരണ്യ മോഹനും കെ ആര്‍ കെയെ വിമര്‍ശിച്ച് രംഗത്ത് വന്നു.

മോഹന്‍ലാലിനെ പോലൊരു മഹാനടനെ വിമര്‍ശിക്കാന്‍ മാത്രം കെ ആര്‍ കെയ്ക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ശരണ്യ ചോദിക്കുന്നു. സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരന്‍ എന്നിവരും കെ ആര്‍ കെയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്പോള്‍ പ്രധാന വേഷമായ ഭീമസേനനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തയാണ് പ്രശ്നങ്ങളുടെ തുടക്കം. മോഹന്‍ലാല്‍ ഛോട്ടാഭീമനെ പോലെയാണിരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള കെ ആര്‍ കെയുടെ ട്വീറ്റാണ് ലാല്‍ ആരാധകരെ പ്രകോപിപ്പിച്ചത്.

കെ ആര്‍ കെയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകളില്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ കടന്നാക്രമണം നടത്തുകയായിരുന്നു. എന്നാല്‍ കെ ആര്‍ കെ വിടാന്‍ ഒരുക്കമല്ല.

മോഹന്‍ലാലിനെ പരിഹസിച്ച് വീണ്ടും കെ ആര്‍ കെ ട്വീറ്റ് ചെയ്തു. ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയ അപമാനമാകുമെന്നയിരുന്നു കെ ആര്‍ കെ വീണ്ടും ട്വീറ്റ് ചെയ്തത്. ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക ഇന്ത്യന്‍ സിനിമാ താരം പ്രഭാസ് ആണെന്നാണ് കെ ആര്‍ കെയുടെ പക്ഷം.

 

loading...