നയൻതാര മകളെ പോലെ; അവൾ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ അയാളെ വളരെ സൂക്ഷിക്കണം: ശരണ്യ പൊൻവണ്ണൻ

By santhisenanhs.21 07 2022

imran-azhar

തെന്നിന്ത്യൻ താര റാണി നയൻതാര സ്വകര്യത സൂക്ഷിക്കുന്നതിൽ കാണിക്കുന്ന സൂക്ഷമ്ത അനുകരണനീമാണ്. താരത്തെ സംബന്ധിച്ച വാർത്തകൾ താരം സ്വയം പുറത്തുവിടാതെ പ്രേക്ഷകർക്ക് അരികിലേക്ക് എത്താറില്ല. അതിനാൽ തന്നെ നടിയെ പറ്റിയുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വളരെ കൗതുകവുമാണ്.

 

ഇപ്പോൾ നയൻതാരയെ പറ്റി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ ചിലകാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നയൻതാര സിനിമയിൽ നേടിയെടുത്ത വിജയം അത്ഭുതകരമാണെന്നാണ് ഇവർ പറയുന്നത്. ഞാനവരേക്കാൾ മുതിർന്ന നടിയായിട്ട് പോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമാ രംഗത്ത് നയൻതാരയെ പോലൊരാൾ ഈ സ്ഥാനത്തേക്ക് വന്നെങ്കിൽ അത് വലിയ കഴിവാണ്. അതിന് വേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ശരണ്യ പൊൻവണ്ണൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

നയൻതാരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണെന്നാണ് ശരണ്യ പറയുന്നത്. ഒരു നടിയെന്ന ഭാവമൊന്നും അവർക്കില്ല. അവൾ വളരെ സിംപിളാണ്. ആളുകളെ നന്നായി മനസ്സിലാക്കും. അവൾ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ അയാൾ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം നയൻതാര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാൻ അവൾക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാൻ അവർക്കറിയില്ല. ഞാൻ മാറി നിന്നേക്കാം എന്നാണ് പറയുക

 

എനിക്ക് അത് അത്ഭുതമായിരുന്നു. അവരുടെ സ്ഥാനം വെച്ച് അവർക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവർ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്. ഇത്തരത്തിലുള്ള ആൾക്കാരെ അവൾ മാറ്റി നിർത്തും. അങ്ങനെ മാറ്റി നിർത്തുന്നത് അഹങ്കാരം കൊണ്ടാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാൻ അവർക്ക് പറ്റാത്തതിലാണ്,ശരണ്യ പൊൻവണ്ണൻ വിശദീകരിച്ചു.

 

അതേസമയം, നയൻതാരയുടെ ഈ സ്വഭാവം തനിക്ക് വളരെ ഇഷ്ടമാണെന്നും തന്റെ മകളെ പോലെയാണ് നടിയെ താൻ കാണുന്നതെന്നും ശരണ്യ പറയുന്നുണ്ട്. 2018 ൽ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന ചിത്രത്തിൽ നയൻതാരയ്‌ക്കൊപ്പം ശരണ്യ പൊൻവണ്ണനും പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ശരണ്യ നയൻതാരയെ പറ്റി ഇക്കാര്യം പറഞ്ഞത്.

OTHER SECTIONS