സത്താറിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടം

By Sooraj Surendran.17 09 2019

imran-azhar

 

 

എഴുപതുകളിൽ മലയാളചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന അതുല്യ നടനാണ് സത്താർ. സിനിമയിൽ നിന്നും ഏറെക്കാലം അകന്നു നിന്ന സത്താർ ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ഗംഭീർ തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിലെ ഡി കെ എന്ന കഥാപാത്രത്തിലൂടെ സത്താർ വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എത്രപേരെ പ്രേമിക്കാമോ, അത്രയും പേരെ പ്രേമിക്കണം എന്ന ഡയലോഗും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. സത്താറിന്റെ മരണ വിവരം സിനിമ ലോകം വിങ്ങലോടെയാണ് കേട്ടുണർന്നത്. അസുഖബാധയെ തുടർന്ന് ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചൊവ്വാഴ്ച്ച രാവിലെയാണ് സത്താർ നമ്മെ വിട്ടുപിരിഞ്ഞത്. മോഹൻലാലും, മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങൾ സത്താറിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

 

OTHER SECTIONS