കാണാം...മുന്തിരി മൊഞ്ചൻറെ രണ്ടാം ടീസർ

By Chithra.09 11 2019

imran-azhar

 

നവാഗത സംവിധായകനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥയുടെ പുതിയ ടീസർ പുറത്തു വിട്ടു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ മനേഷ് കൃഷ്ണനും നിയാസ് ബക്കറും അഭിനയിക്കുന്ന ദൃശ്യമാണ് ടീസറിൽ കാണുന്നത്.

 

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ചിത്രത്തിൽ മനേഷ് കൃഷ്ണൻ, ഗോപികാ അനിൽ, കൈരാവി തക്കർ, സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, ഇടവേള ബാബു, നിയാസ് ബക്കർ, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നു.

 

OTHER SECTIONS