ഷാഹിദ് വീണ്ടും അച്ഛനായി , മിഷ കുഞ്ഞേച്ചിയും !

By BINDU PP.07 Sep, 2018

imran-azhar 

ബോളിവുഡ് സൂപ്പർതാരം ഷാഹിദ് കപൂറിനും ഭാര്യ മിര രജ്പുത്തിനും ആൺകുഞ്ഞ് പിറന്നു. ആദ്യ കുഞ്ഞ് മിഷക്ക് കൂട്ടായാണ് പുതിയ അതിഥി എത്തിയിരിക്കുന്നത്. മിര രജ്പുത്ത് ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിരയുടെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകൻ അഭിഷേക് കപൂറിന്റെ ഭാര്യയുമായ പ്രാഗ്യാ യാദവാണ് പുറത്തുവിട്ടത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രാഗ്യാ സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്. എന്തായാലും കുഞ്ഞുമിഷ വലിയ ചേച്ചിയായ വാർത്ത ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ.

 

കുറച്ചു കാലമായി എന്നാണ് മിഷയ്ക്കൊരു കൂട്ടെന്ന ചോദ്യം ദമ്പതികൾ കേട്ടു തുടങ്ങിയിട്ട്.ഇപ്പോൾ അതിന് സാക്ഷത്കാരമായി. സിനിമയുടെ ഗ്ലാമറും സമ്പന്നതയും നിറഞ്ഞ ജീവിതം അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നുവെന്നത് ബിടൗണിലെ വലിയ ചര്‍ച്ചകളിലൊന്നായിരുന്നു അക്കാലത്ത്. പക്ഷേ ആ ലോകത്തിന്റെ തിളക്കമൊട്ടും ബാധിക്കാതെയാണ് മിറ ജീവിച്ചതും ജീവിക്കുന്നതും. ഷാഹിദിനെ ഏറ്റവും ആകര്‍ഷിച്ച ഘടകവും ഇതു തന്നെയായിരുന്നു.