ഷാജി കൈലാസ് മടങ്ങി വരുന്നു പൃഥ്വിരാജിനോടൊപ്പം കടുവയുമായി

By Online Desk .17 10 2019

imran-azhar

 

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലേക്ക് വീണ്ടും ആക്ഷന്‍ ഫിലിം മേക്കര്‍ ഷാജി കൈലാസിന്റെ മടങ്ങിവരവ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം കടുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനു വി. എബ്രഹാം ആണ്. പൃഥ്വിരാജിന്റെ പിറന്നാള്‍ പ്രമാണിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കടുവ വരുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അച്ചായന്‍ ലുക്കിലാണ് പൃഥ്വിയെ കാണാനാകുക.

 

തൊണ്ണൂറുകളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പൊലീസുകാരെ നിലംപരിശാക്കി ജീപ്പിനു മുകളില്‍ കയറിയിരിക്കുന്ന നായകനാണ് ഫസ്റ്റ്‌ലുക്കില്‍. ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നത്. ഈ പോസ്റ്റ് പുറത്തു വന്നതോടെ പല അഭ്യൂഹങ്ങളും ഉയര്‍ന്നു. പോസ്റ്റിന് താഴെയായി ചിലര്‍ നരസിംഹത്തിലെ പൂവള്ളി ഇന്ധുചൂടനെ ഓര്‍ക്കുന്നു എന്നും കമന്റ് ചെയ്തിരുന്നു. മാസ് സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ തിരിച്ചു വരവായിരിക്കും ഈ ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

OTHER SECTIONS