ഷംന കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

By online desk .29 06 2020

imran-azhar


കൊച്ചി:നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ് അന്വേഷണസംഘം ഇന്ന് ഷംന യുടെമൊഴി രേഖപ്പെടുത്തും.ഹൈദരാബാദിലെ ഷൂട്ടിന് ശേഷം നടി ഷംന കാസിം ഇന്ന് കൊച്ചിയിലെത്തും. എന്നാൽ നടി ക്വാറന്റൈനില്‍ ആയതിനാൽ പോലീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുന്നത് .അതേസമയം കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്നാണ് സൂചന. മുഖ്യ പ്രതി റഫീക്കുമായി ബന്ധമുള്ള സിനിമ മേഘകലയിലെ മേക്കപ്പ് ആർട്ടിസ്റ്റിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്


അതേസമയം സംഭവത്തിനിരകളായ മറ്റ് പെണ്‍കുട്ടികള്‍ക്കുമേല്‍  പരാതി പിൻവലിക്കാൻ കടുത്തസമ്മർദമാനുള്ളത് ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതിന് സമാനമായി മറ്റ് മൂന്ന് കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ നടത്തിയിട്ടുണ്ട്. 

OTHER SECTIONS