നഗ്‌നയായി ശരീരത്തില്‍ പെയിന്റ് പൂശി കമ്മട്ടിപ്പാടം നായികയുടെ ഫോട്ടോഷൂട്ട്

By online desk.19 03 2020

imran-azhar

 

കമ്മട്ടിപ്പാടം എന്ന ഒറ്റ സിനിമ കൊണ്ടുതന്നെ ആരാധകരേറെയുള്ള നടിയാണ് ഷോണ്‍ റോമി. ഷോണ്‍ റോമിയുടെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഒരു ബോൾഡ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം. നഗ്‌നയായി ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയാണ് ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട്. പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട്. 

 

നിരവധി മോഡലുകള്‍ ഈ പ്രോജക്ടിന്റെ ഭാഗമായിട്ടുണ്ട്. പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തില്‍പെട്ടവരുടെയും സെക്‌സ് ട്രാഫിക്കിൽപ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും. നിരവധി പേരാണ് നടിയുടെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ ആയി കഴിഞ്ഞു.

 

 

 

 

 

 

 

OTHER SECTIONS