വാര്‍ ഡ്രാമയുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; ഷേര്‍ഷാ ആഗസ്റ്റ് 12ന്

By mathew.16 07 2021

imran-azhar

 


സിദ്ധാര്‍ഥ് മല്‍ഹോത്രയെ മുഖ്യ കഥാപാത്രമാക്കി വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ഷേര്‍ഷാ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 12ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ത്യന്‍ സേനയില്‍ ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സന്ദീപ് ശ്രീവാസ്തവയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. കിയാര അദ്വാനി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡബിള്‍ റോളിലാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കരണ്‍ ജോഹര്‍, ഹിരു യഷ് ജോഹര്‍, അപൂര്‍വ മെഹ്ത, ഷെബീര്‍ ബോക്സ്വാല, അജയ് ഷാ, ഹിമാന്‍ഷു ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ജീത് നെഗി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശിവ് പണ്ഡിറ്റ്, നികിതിന്‍ ധീര്‍, രാജ് അര്‍ജുന്‍, പവന്‍ ചോപ്ര, അനില്‍ ചരന്‍ജീത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

OTHER SECTIONS