'ശിലയിൽ നിന്നും...' 17 വർഷങ്ങൾക്ക് ശേഷം ആർ ജെ നീനുവിലൂടെ വീണ്ടും...

By Sumina.30 06 2020

imran-azhar

 

 

പാട്ടുകളുടെ കൂട്ടുകാരിയായ ആര്‍ ജെ നീനു സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രേക്ഷകരുടെ കാതുകൾ കുളിർപ്പിക്കുന്ന നീനു സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ് . ഇപ്പോഴിതാ സംഗീതത്തിൽ പുത്തൻ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ ജെ നീനു. മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ക്രോണിക് ബാച്ച്ലറിലെ 17 വർഷം പഴക്കമുള്ള ഗാനത്തിന്റെ പുനരുജ്ജീവനവുമായി "ശിലയിൽ നിന്നും "കവർ സോംഗ് നീനു ആലപിച്ചിരിക്കുന്നു. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കായാണ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്. ആർ‌ജെ നീനു ആലപിച്ച "നീ"എന്ന സംഗീത പരമ്പരയിലെ ആദ്യ ഗാനമാണിത്. കഴിഞ്ഞ 9 വർഷങ്ങളായി സീനിയർ റേഡിയോ ജോക്കിയും തിരുവനന്തപുരത്തെ മ്യൂസിക് മാനേജരുമാണ് "പാട്ടുകളുടെ കൂട്ടുകാരി" എന്നറിയപ്പെടുന്ന നീനു.

 

ജൂൺ 20ന് പുറത്തിറങ്ങിയ ഈ ഗാനം ഗായിക സുജാത മോഹൻ, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറങ്ങി. യഥാർത്ഥ ഗാനത്തിന്റെ ഗായികയും സംഗീത സംവിധായകനും ഈ ഗാനത്തെ അഭിനന്ദിക്കുകയും അത് പുറത്തിറക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. "17 വർഷത്തിനുശേഷം വീണ്ടും “ശിലയിൽ നിന്നും ” എന്ന ഗാനത്തിന്റെ പുതിയ പതിപ്പിനെ ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു. എന്റെ സംഗീത വികാരങ്ങൾ മനസിലാക്കുന്നതിനും ശ്രദ്ധാപൂർവ്വം പുനർനിർമ്മിക്കുന്നതിനും ശ്രമിച്ച നിർമ്മാതാക്കളെ ഞാൻ അഭിനന്ദിക്കുന്നു . ചില സ്ഥലങ്ങളിൽ നിങ്ങൾ ഇത് നന്നായി ചെയ്തുവെന്ന് എനിക്ക് തോന്നി . ഈ പതിപ്പ് ഇന്ന് കേൾക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. " ഗുഡ് ജോബ് നീനു ." ദീപക് ദേവ് നീനുവിനെ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു.

 

 

"17 വർഷങ്ങൾക്ക് മുമ്പ് റെക്കോർഡു ചെയ്‌ത "ശിലയിൽ നിന്നും " എന്ന ഗാനം ഇപ്പോൾ ആർ‌ജെ നീനുവും ഒരു കൂട്ടം യുവപ്രതിഭകളും ചേർന്ന് പുനർനിർമ്മിച്ചിരിക്കുകയാണ് . ചിയേഴ്സ് ടു ദ ഫുൾ ടീം. .. ദയവായി അവരെ പ്രോത്സാഹിപ്പിക്കുക " . സുജാത ഫേസ്‌ബുക്കിൽ കുറിച്ചു. ഗാനത്തിന്റെ ടീസർ ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയിരുന്നു .കൂടാതെ നിരവധി സംഗീതജ്ഞരും ഈ ഗാനത്തെ വളരെയധികം പ്രശംസിച്ചു. ഈ ഗാനം വീണ്ടും പ്രോഗ്രാം ചെയ്തത് കൊച്ചിയിൽ നിന്നുള്ള സംഗീതജ്ഞൻ, സൗണ്ട് എഞ്ചിനീയർ, പ്രോഗ്രാമർ, റെക്കോർഡിസ്റ്റ് ആയ സായ് പ്രകാശ് ആണ്. ഇനി അടുത്ത ഗാനം എപ്പോഴാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

 

OTHER SECTIONS