അമ്മയാകാൻ ഒരുങ്ങുന്ന ആലിയയ്ക്ക് സ്നേഹസമ്മാനവുമായി ശില്‍പ ഷെട്ടി

By santhisenanhs.28 09 2022

imran-azhar

 

അമ്മയാകാനൊരുങ്ങുകയാണ് ബോളിവുഡ് താരം ആലിയയ്ക്ക് നടി ശില്‍പ ഷെട്ടി നല്‍കിയ സ്നേഹസമ്മാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

ശില്‍പ തന്നെ തയ്യാറാക്കിയ പിസയാണ് ആലിയയ്ക്കായി അവർ അയച്ച സ്നേഹസമ്മാനം. ഇത് കഴിച്ചുകൊണ്ടിരിക്കെ തന്നെ പകര്‍ത്തിയ ചിത്രമാണ് ആലിയ സ്റ്റോറിയായി ഇട്ടത്. കാഴ്ചയില്‍ ഡെലീഷ്യസ് ആയി തോന്നിക്കുന്ന മിക്സഡ് പിസയാണിത്. മഷ്റൂം, ചില്ലി, ടൊമാറ്റോ എല്ലാം ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള പിസയാണിത്. നോണ്‍ - വെജ് ചേര്‍ത്തിട്ടുണ്ടോയെന്നത് പക്ഷേ വ്യക്തമല്ല.

 

പിസ അയച്ചുതന്നതിന് നന്ദി അറിയിക്കുന്നതിനൊപ്പം തന്നെ കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള പിസ എന്ന് അഭിപ്രായവും ചിത്രത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട് ആലിയ. ഈ സ്റ്റോറി തന്നെ പിന്നീട് ശില്‍പയും ഇൻസ്റ്റയില്‍ പങ്കുവച്ചു. തനിക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ ഒരുപാടൊരുപാട് സന്തോഷം. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ... എൻജോയ് എന്നെഴുതി കെട്ടിപ്പിടുത്തത്തെ സൂചിപ്പിക്കുന്ന സ്മൈലികളും ചേര്‍ത്തായിരുന്നു ശില്‍പ ഇത് പങ്കുവച്ചത്.

 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആലിയയും രണ്‍ബീര്‍ കപൂറും ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് വിവാഹിതരായത്. ജൂണില്‍ താൻ അമ്മയാകാൻ പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ പരസ്യമാക്കിയപ്പോള്‍ തന്നെ ബോളിവുഡില്‍ നിന്ന് നിരവധി സെലിബ്രിറ്റികളാണ് ആശംസകളുമായി എത്തിയത്.

OTHER SECTIONS