കൂടുതല്‍ സമയം ഉറങ്ങുന്നു, ഇപ്പോള്‍ നല്ല ഭേദമുണ്ട്, കുറിപ്പ് പങ്കുവെച്ച് ശോഭന

By Avani Chandra.12 01 2022

imran-azhar

 

ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് നടി ശോഭന. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കേയാണെന്നും ശോഭന അറിയിച്ചു.

 

എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്. കൂടുതല്‍ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്. ശോഭന പറയുന്നു.

 

രണ്ട് ദിവസം മുമ്പാണ് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചതായി ശോഭന സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്. രണ്ട് ഡോസ് വാക്‌സീന്‍ എടുത്തതില്‍ സന്തോഷിക്കുന്നു. അതാണ് രോഗാവസ്ഥ ഗുരുതരമാകാതിരിക്കാന്‍ സഹായിച്ചത്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തേതാകുമെന്നു പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.

 

ശോഭനയുടെ കുറിപ്പില്‍ നിന്ന്,

 

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍, മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധിവേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്‌നങ്ങള്‍, പിന്നീട് ഇവ കുറഞ്ഞുവന്നു.

 

രണ്ടു ഡോസ് വാക്‌സീനും എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്‌സീന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഒമിക്രോണ്‍, കോവിഡ് മഹാമാരിയുടെ അവസാനത്തെ വകഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

 

 

OTHER SECTIONS