സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന "വരനെ ആവശ്യമുണ്ട്" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയതു

By online desk.16 01 2020

imran-azhar

 

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിലെ എക്കാലത്തെയും പ്രിയ്യപ്പെട്ട താരജോഡികളായ സുരേഷ് ഗോപിയും, ശോഭനയും ഒന്നിക്കുന്ന "വരനെ ആവശ്യമുണ്ട്" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. സത്യൻ അന്ത്യക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് "വരനെ ആവശ്യമുണ്ട്".

 

എം സ്റ്റാര്‍ സ്റ്റാറ്റ്ലെറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ സംവിധായകരായ മേജര്‍ രവി,ലാല്‍ ജോസ്,ജോണി ഏന്റെണി എന്നിവരെ കൂടാതെ ലാലു അലക്സ്, സന്ദീപ് രാജ്,വഫാ ഖദീജ,ഉര്‍വ്വശി,ദിവ്യ മേനോന്‍ അഹമ്മദ്,മീര കൃഷ്ണന്‍,കെ പി ഏ സി ലളിത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിജു വിത്സന്‍ അതിഥി താരമായി എത്തുന്നു. മലയാള സിനിമ പ്രേക്ഷകർ വളരെ ആകാംശയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

 

OTHER SECTIONS