ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം; കേരളത്തില്‍ സിനിമാ ചിത്രീകരണം വൈകും

By mathew.18 07 2021

imran-azhar 


സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിങ് പുനഃരാരംഭിക്കൂവെന്ന് സിനിമാ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. പീരുമേട്ടില്‍ ഇന്ന് ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി.

പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ബ്രോ ഡാഡിയുടെ അവസാന ഷെഡ്യൂള്‍ കേരളത്തിലേക്കു മാറ്റും. നേരത്തെ നിശ്ചയിച്ചിരിക്കുന്നതനുസരിച്ചുള്ള തെലങ്കാനയിലെ ഷൂട്ടിങ് രണ്ടാഴ്ച നീണ്ടുനില്‍ക്കും. ഇതിനുശേഷമാകും സിനിമ കേരളത്തില്‍ ചിത്രീകരിക്കുക. മോഹന്‍ലാല്‍ ചിത്രമായ ട്വല്‍ത് മാന്റെ ചിത്രീകരണം നേരത്തെ നിശ്ചയിച്ചതുപോലെ ഇടുക്കിയില്‍ നടക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.


ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗില്‍ പങ്കെടുപ്പിക്കാവൂ എന്നും ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിര്‍മ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

 

 

 

OTHER SECTIONS