ടൊവീനോ തോമസിന് അഭിനന്ദനങ്ങളുമായി 'ഒടിയൻ' സംവിധായകൻ ശ്രീകുമാർ മേനോൻ

By കലാകൗമുദി ലേഖകൻ.11 Sep, 2018

imran-azhar

 

 

തീവണ്ടിയിൽ നായകനായ യുവ ടൊവീനോ തോമസിന് അഭിനന്ദനങ്ങളുമായി 'ഒടിയൻ' സംവിധായകൻ ശ്രീകുമാർ മേനോൻ. തന്റെ ട്വിറ്ററിലൂടെയാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഉടൻ തന്നെ ശ്രീകുമാർ മേനോന് നന്ദിയറിയിച്ച് ടൊവീനോയും ട്വീറ്റ് ചെയ്തു. ' താങ്ക് യു സോ മച്ച് ബ്രദർ. ഇടിക്കട്ട വെയ്റ്റിങ് ഫോർ 'ഒടിയൻ'... ' എന്ന് ടൊവീനോയും കുറിച്ചു.

 

GCC release on September 13 th !! pic.twitter.com/beIeAbdo1O

— Tovino Thomas (@ttovino) September 10, 2018 ">

 


ടൊവീനോ ചെയിൻ സ്മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. നവാഗത സംവിധായകനായ ഫെല്ലിനി സംവിധാനം ചെയിത തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ആക്ഷേപഹാസ്യ രൂപത്തിലാണ് ചിത്രം.

 

 

Thank you so much brother!!! ഇടിക്കട്ട വെയ്റ്റിംഗ് ഫോർ 'ഒടിയൻ' !!💪🏻

— Tovino Thomas (@ttovino) September 10, 2018 ">

 

ചിത്രത്തിനും ടൊവീനോയ്ക്കും പ്രശംസകളുമായി സിനിമാരംഗത്ത് നിന്നുള്ളവർ രംഗത്തെത്തിയിരുന്നു. പ്രശസ്ത സംവിധായകൻ ശ്രീകുമാർ മേനോനും ടൊവീനോയെ അഭിനന്ദിച്ചെത്തിയത്.

 


'അഭിനന്ദനങ്ങൾ ടൊവീനോ, തീവണ്ടിയെക്കുറിച്ച് വളരെ മികച്ച നിരൂപണങ്ങളും ബോക്സ് ഓഫീസ് വിജയകഥകളുമാണ് കേൾക്കുന്നത്, നിങ്ങളുടെ കഴിവും പ്രതിഭയും അര്‍ഹിക്കുന്ന ഇടത്തേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ..' എന്നാണ് ശ്രീകുമാർ മേനോൻ ട്വിറ്ററിൽ കുറിച്ചത്.

 

 

OTHER SECTIONS