കുടുംബ പ്രേക്ഷകരുടെ മനം കീഴടക്കാൻ ജനപ്രിയ നായകൻ വീണ്ടും: ശുഭരാത്രിയുടെ ട്രെയ്‌ലർ പുറത്ത്

By Sooraj Surendran .24 06 2019

imran-azhar

 

 

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വ്യാസന്‍ കെ പി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ശുഭരാത്രി കുടുംബ ചിത്രമാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നാദിര്‍ഷ നീണ്ട പതിനാലു വർഷത്തിനു ശേഷം നടനായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. സിദ്ദിഖിൻ്റെ മകൻ്റെ വേഷത്തിലാണ് നാദിർഷ എത്തുന്നത്. ചിത്രത്തിൽ അനു സിത്താരയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ശുഭരാത്രി ഒരുക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദീഖ് , നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രഹാം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിജി ബാലാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജൂലൈ നാലിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

OTHER SECTIONS