ബിഗ്ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

By Greeshma padma.02 09 2021

imran-azhar

 

 

 

 

ബിഗ്‌ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു.നാല്‍പ്പത് വയസ്സായിരുന്നു താരത്തിന്.മുബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.

അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

 

 

 

OTHER SECTIONS