സിൽക്ക് സ്‌മിത കാരണം പലരും ആ മമ്മൂട്ടി ചിത്രം കണ്ടില്ല: ഡെന്നീസ് ജോസഫ്

By Online Desk .10 01 2019

imran-azhar

 

 

 

മമ്മൂട്ടി എന്ന മഹാനടന്റെ ക്ലാസ്സ് സിനിമകളിൽ ഒന്നാണ് അഥർവ്വം .മമ്മൂട്ടി പ്രധാനകഥാപാത്രമായി ചാരുഹാസൻ, തിലകൻ, പാർവതി,ഗണേഷ് കുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. എൺപതുകളുടെ അവസാനത്തിൽ മലയാളത്തിൽ ഉണ്ടായ മികച്ച മമ്മൂട്ടി സിനിമയാണ് ഇതെന്ന് പറയാം.ചിത്രത്തിൽ ഈ കഥാപാത്രങ്ങളേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് സിൽക്ക് സ്‌മിതയുടേത്. എന്നാൽ ചിത്രത്തിൽ സിൽക്കിനെകൊണ്ടുവന്നത് അബദ്ധമായിപ്പോയെന്ന് സുഹൃത്തുക്കളിൽ പലരും പറഞ്ഞെന്നും ആ ഒരു കാരണം കൊണ്ട് സിനിമ പലരും കാണാതെ പോയെന്നും പറയുകയാണ് സംവിധായകൻ ഡെന്നീസ് ജോസഫ്.

 

ആ സമയത്ത് അഡൾട്ട് റോളുകൾ ചെയ്യുന്ന ഒരു നടിയെ ആ കഥാപാത്രമായി തിരഞ്ഞെടുത്താൽ ജനങ്ങൾ ആ സിനിമ കണാൻ വരില്ലെന്നായിരുന്നു അന്ന് പല സുഹൃത്തുക്കളും പറഞ്ഞത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്‌തു. സില്‍ക്ക് സ്മിത അഭിനയിച്ച പടമെന്ന രീതിയില്‍ ചിത്രം കുഴപ്പം പിടിച്ചതാണോ എന്നു കരുതി പല കുടുംബപ്രേക്ഷകരും ചിത്രം കാണാന്‍ തീയേറ്ററുകളിലെത്തിയില്ലെന്ന് സംവിധായകൻ തുറന്ന് പറയുന്നു.

 

 

OTHER SECTIONS