By online desk .01 04 2020
ലോക്ഡൗൺ കാലത്ത് പാചകം ഏറ്റെടുത്ത് പ്രിയ പാട്ടുകാരൻ ജി വേണുഗോപാൽ അടുക്കളയിൽ കറിയിളക്കുന്നതിന്റെ വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗായകൻ. പാചക വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. വിഡിയോയുടെ പശ്ചാത്തലത്തിൽ തികച്ചും ദു:ഖകരമായ സംഗീതവും കേൾക്കാം.
‘
‘ഭാര്യ "യോഗ" യിൽ, ഭർത്താവിന്റെ ദുര്യോഗം’ എന്ന അടിക്കുറിപ്പോടെപങ്കുവെച്ച വീഡിയോക്ക് രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.കറി ഇളക്കുന്നതിനോടപ്പം കരയുന്ന മുഖഭാവത്തിൽ നിൽക്കുന്ന ഗായകനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് ...
അടുക്കളയിൽ കയറാൻ വല്ലപ്പോഴും കിട്ടുന്ന അവസരമാണ് നന്നായി പ്രയോജനപ്പെടുത്തിക്കോളൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം .. രാഗാത്മകവും താളാത്മകവും ഭാവാത്മകവുമായ പാചകം’, ‘ശ്രുതിയിട്ട് പാചകം ചെയ്യുന്ന ഒരാളെ ആദ്യായിട്ടാ കാണുന്നത് അസാധ്യമായിട്ടുണ്ട്’, ‘പാട്ടിൽ തിളങ്ങിയതു പോലെ പാചകത്തിലും തിളങ്ങൂ’ തുടങ്ങി രസകരമായ കമന്റുകളും വിഡിയോയ്ക്കു ലഭിച്ചു.