By online desk .05 08 2020
ചെന്നെെ: ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ആരാധകരെ അറിയിച്ചത്. മൂന്നു ദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസ തടസവും പനിയും ഉണ്ടായിരുന്നു. അതുവിട്ടുമാറാതായപ്പോൾ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വളരെ കുറഞ്ഞ അളവിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു . കാര്യമായ ആരോഗ്യപ്രശനങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നുഎന്നാൽ കുടുംബാംഗങ്ങളുടെ സുരക്ഷക്കായി താൻ ആശുപത്രിയിൽ പ്രവേശിച്ചു എന്നുംഎസ് പി ബാലസുബ്രമണ്യം പറഞ്ഞു. തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആശങ്കപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു