ശിവദ ചാണക്യതന്ത്രം പൂര്‍ത്തിയാക്കി

By praveen prasannan.11 Jan, 2018

imran-azhar

ഉണ്ണി മുകുന്ദനുമൊത്തുള്ള രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം നടി ശിവദ പൂര്‍ത്തിയാക്കി. കന്പനി സി ഇ ഒയുടെ വേഷത്തിലാണ് ശിവദ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

നടിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിഷ്കാരി പെണ്‍കുട്ടിയായാണ് ശിവദ ചാണക്യതന്ത്രത്തില്‍ അഭിനയിക്കുന്നത്.

മറ്റൊരു നായികയായി ശ്രുതി രാമചന്ദ്രനും എത്തുന്നുണ്ട്. ഗ്രാമീണ പെണ്‍കൊടിയായാണ് ശ്രുതി അഭിനയിക്കുന്നത്.

കണ്ണന്‍ താമരക്കുളമാണ് സംവിധാനം. പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നാല് ഗെറ്റപ്പുകളില്‍ വരുന്നു. അനൂപ് മേനോന്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

OTHER SECTIONS