ഷൂട്ടിങ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ; ശിവകാര്‍ത്തികേയന്‍ ചിത്രത്തിനെതിരേ കേസ്

By Preethi.10 08 2021

imran-azhar

 

 

പൊള്ളാച്ചി: ആനമലയില്‍ കോവിഡ് പ്രോട്ടോകള്‍ പാലിക്കാതെ സിനിമാ ചിത്രീകരണം നടത്തിയതിന് കേസെടുത്തു. തുടർന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിച്ചു. തമിഴ്‌നടന്‍ ശിവകാര്‍ത്തികേയന്റെ "ഡോണ്‍" എന്ന സിനിമയാണ് ആനമല മുക്കോണം പാലം ഭാഗത്ത് ചിത്രീകരണം നടന്നിരുന്നത്.

 


വിവരമറിഞ്ഞ് സമീപവാസികള്‍ ശിവകാര്‍ത്തികേയനെ കാണാന്‍ തടിച്ചുകൂടി. കൂടാതെ, പാലത്തിനരികില്‍ സിനിമാസംഘത്തിന്റെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇത് ഗതാഗത തടസ്സവുമുണ്ടാക്കി. ഏകദേശം അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടി. അധികംപേരും സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമായിരുന്നു വന്നത്. 

 

സ്ഥലത്തെത്തിയ പോലീസുകാരും തഹസില്‍ദാര്‍ വിജയകുമാറും സിനിമാ ചിത്രീകരണം നിര്‍ത്തിച്ചു. പോലീസുകാര്‍ നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ 19,400 രൂപ പിഴചുമത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനും നിയമാനുസൃതമല്ലാതെ സിനിമാചിത്രീകരണം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമുള്ള വകുപ്പുകള്‍പ്രകാരം സിനിമാ സംവിധായകന്‍ സിബി ചക്രവര്‍ത്തിയടക്കം 30 പേര്‍ക്കെതിരേ ആനമല പോലീസും കേസെടുത്തു.

 

 

OTHER SECTIONS