മകനെ കൂടി കണക്കിലെടുത്തേ ഡേറ്റ് നല്‍കൂ: പ്രിയങ്ക

By praveen prasannan.07 Feb, 2018

imran-azhar

തമിഴ് സംവിധായകനുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമാ രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ് നടി പ്രിയങ്ക നായർ . ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നാണ് നടി പറയുന്നത്.


മോന്‍ ജനിച്ചതിനാലാണ് സിനിമയില്‍ സജീവമാകാതിരുന്നത്. അവന്‍ ഒന്ന് പിച്ചവച്ച് തുടങ്ങാതെ സിനിമ ചെയ്യാനാവില്ലായിരുന്നു. മുന്പും വാരിവലിച്ച് സിനിമ ചെയ്യുമായിരുന്നില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ ചെയ്തിരുന്നു.


മുകുന്ദിന് ഇപ്പോള്‍ നാല് വയസായി. എല്‍ കെ ജിയില്‍ ചേര്‍ത്തു. ചില കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന പ്രായമായി.


മോന്‍റെ കാര്യങ്ങള്‍ തന്‍റെ അച്ഛനും അമ്മയും നോക്കിക്കൊള്ളും. മോനെ നോക്കുന്ന സൌകര്യം കൂടി കണക്കിലെടുത്തേ ഇപ്പോള്‍ സിനിമയ്ക്ക് കരാര്‍ ഒപ്പിടാറുള്ളൂ എന്നും പ്രിയങ്ക പറഞ്ഞു.


കുസൃതിയുണ്ട് മകന്. തന്നോട് ഭയങ്കര അടുപ്പമാണ്. സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ മറ്റൊരു സ് ലോകം കൂടി മോന് മുന്നില്‍ തുറന്നു. പലപ്പോഴും താന്‍ തന്നെയാണ് സ്കൂളില്‍ കൊണ്ടു പോകുന്നതും വിളിച്ച് കൊണ്ടു വരുന്നതും. അത് സ്വകാര്യ സന്തോഷമാണെന്നും പ്രിയങ്ക പറഞ്ഞു. "സുഖമാണോ ദാവീദേ"യാണ് പ്രിയങ്കയുടെ പുതിയ റിലീസ്.