വര്‍ഷങ്ങളായി ശരീര ഭാരത്തിന്റെ പേരില്‍ പരിഹാസം നേരിടുന്നു; സോഷ്യല്‍ മീഡിയയിലെ ബോഡി ഷേമിംഗിനെതിരെ സൊനാക്ഷി

By online desk.01 11 2019

imran-azhar

 

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ.

 

ശരീര പ്രകൃതിയുടെ പേരില്‍ പലവട്ടം വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് സൊനാക്ഷി. സൊനാക്ഷി പങ്കുവച്ച ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്നു പറഞ്ഞാണ് സൊനാക്ഷി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

വര്‍ഷങ്ങളായി താന്‍ ശരീര ഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണെന്നും തനിക്ക് ഒരിക്കലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ലെന്നും സൊനാക്ഷി പറഞ്ഞു. താന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് തോന്നിയിരുന്നുവെന്നും എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതിന്റെ ഭാഗമായാണ് താന്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നും സൊനാക്ഷി വ്യക്തമാക്കി.

OTHER SECTIONS