ക്യാൻസറിനെ അതിജീവിച്ച് സൊണാലി

By Sooraj Surendran.04 12 2018

imran-azhar

 

 

ക്യാൻസറിനെ അതിജീവിച്ച് ബോളിവുഡ് താരം സൊണാലി ബേന്ദ്ര മുംബൈയിലെത്തി. ക്യാൻസറിന്റെ പിടിയിൽ നിന്നും സൊണാലി ഭേദമായി വരുന്നുവെന്നും, ചികിത്സ ആറു മാസം പിന്നിട്ടതായും സൊണാലിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഹൃതിക് റോഷന്‍, സുസെന്‍ ഖാന്‍, ഗായത്രി ഒബ്രോയ് എന്നിവര്‍ ന്യൂയോർക്കിൽ ചികിത്സയിലിരിക്കെ സൊണാലിയെ സന്ദർശിച്ചു. നിറകണ്ണുകളോടെയാണ് താരം വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വന്നത്. ആരാധകരും വിമാനത്താവളത്തിൽ നിറഞ്ഞിരുന്നു. തുടർന്നും ഓരോരുത്തരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് സൊണാലി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം രോഗവിവരം പുറത്ത് പറയുന്നത്. .കഴിഞ്ഞ ജൂലൈയിലാണ് നടിക്ക് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്.

OTHER SECTIONS