സൊനാലി ബെന്ദ്ര മരിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തി ബിജെപി എം എൽ എ രാം കദം

By Sooraj.08 Sep, 2018

imran-azhar

 

 

ബോളിവുഡ് താര സുന്ദരിയായ സൊനാലി ബെന്ദ്രക്ക് ക്യാൻസർ രോഗം പിടിപെട്ടിരിക്കുകയാണ്. സൊനാലി തന്നെയാണ് തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ രോഗ വിവരം വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ബിജെപി എം എൽ എയായ രാം കദം വിവാദ വെളിപ്പെടുത്തൽ നടത്തിയത്. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സൊനാലി ബെന്ദ്രെയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്താണ് രാം കദം വിവാദത്തിന് തിരികൊളുത്തിയത്. വിവാദം കത്തിപ്പടർന്നതോടെ ട്വീറ്റ് പിൻവലിക്കുകയും. തുടർന്ന് ക്ഷമാപണവുമായി രാം കദം രംഗത്തെത്തുകയും ചെയ്തു. ജൂലൈയിലാണ് സൊനാലി താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. അതേസമയം വ്യാജപ്രചാരണങ്ങൾക്കെതിരെ സൊനാലിയുടെ ഭർത്താവ് ഗോൾഡി ബെഹലും രംഗത്തുവന്നിരുന്നു. സോഷ്യൽ മീഡിയകളിലൂടെ വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും, ഇത്തരംശം വ്യാജ വാർത്തകളെ ജനങ്ങൾ വിശ്വസിക്കരുതെന്നും ഗോൾഡി പറഞ്ഞു. ഈ വ്യാജ പ്രചാരണത്തിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.