എന്നോട് അലറുകയും, ഉച്ചത്തില്‍ സംസാരിക്കുകയും ആയിരുന്നു അയാള്‍; ഊബര്‍ യാത്രാനുഭവം പങ്കുവെച്ച് സോനം കപൂർ

By online desk.16 01 2020

imran-azhar

 


ഊബര്‍ കാറില്‍ യാത്ര ചെയ്തപ്പോള്‍ നേരിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. ലണ്ടൻ നഗരത്തിൽ ഊബര്‍ കാറില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം തന്റെ ട്വിറ്ററിലൂടെയാണ് താരം പങ്കുവെച്ചത്.

 

 

 

 

സുഹൃത്തുക്കളേ, ഊബര്‍ ലണ്ടനില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഭീതിതമായ ഒരു അനുഭവം ഉണ്ടായി. ദയവായി കെയര്‍ഫുള്‍ ആകൂ. ലോക്കല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതെന്നും താൻ ആകെ ഉലഞ്ഞിരിക്കുകയാണെന്നുമാണ് സോനത്തിന്റെ ട്വീറ്റ്.

 

തുടര്‍ന്ന് സംഭവത്തിന്റെ വിവരം തിരക്കിയ ആരാധകയോട് ഡ്രൈവര്‍ക്ക് നിലതെറ്റിയിരിക്കുകയായിരുന്നു, എന്നോട് അലറുകയും, ഉച്ചത്തില്‍ സംസാരിക്കുകയും ആയിരുന്നു അയാളെന്നും ഒടുവില്‍ താൻ വിറച്ചു പോയെന്നും സോനം വിശദീകരിച്ചു.

OTHER SECTIONS