സൂരറൈ പോട്ര് ബോളിവുഡിലേക്ക്; സംവിധാനം സുധ കൊങ്കര; നിര്‍മാതാവായി സൂര്യ

By mathew.12 07 2021

imran-azhar 


പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമായിരുന്നു സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്. സൂര്യ ആയിരുന്നു കോവിഡ് കാലത്ത് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിലെ നായകന്‍. അപര്‍ണ ബാലമുരളി ആയിരുന്നു ചിത്രത്തിലെ നായിക.

തമിഴില്‍ വലിയ സ്വീകാര്യത നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുകയാണ്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്കര തന്നെയാകും ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയും മറ്റ് അണിയറപ്രവര്‍ത്തകരെയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരറൈ പോട്ര് ഒരുങ്ങിയത്. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ തമിഴ്, കന്നഡ,തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.

 

OTHER SECTIONS