ഒരേ തൂവൽ പക്ഷി...ആത്മാവിൽ തൊടുന്ന ഗാനവുമായി സ്റ്റാൻഡ് അപ്പ്

By Chithra.08 10 2019

imran-azhar

 

ബി.ഉണ്ണികൃഷ്ണന്റേയും ആന്റോ ജോസഫിന്റെ ഫിലിം കമ്പനിയുടേയും ബാനറിൽ വിധു വിൻസൻറ് സംവിധാനം നിർവ്വഹിക്കുന്ന സ്റ്റാൻഡ് അപ്പിന്റെ ആദ്യഗാനം പെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മായില്ല. നിമിഷാ സജയനും രജിഷ വിജയനും അഭിനയിക്കുന്ന സ്റ്റാൻഡ് അപ്പ് എന്ന ചിത്രം സ്റ്റാൻഡ് അപ്പ് കോമഡി എന്ന മലയാളികൾക്ക് അത്ര പരിചയമില്ലാത്ത മേഖലയെക്കുറിച്ചുള്ള കഥ കൂടിയാണ്.

 

വർക്കിയുടെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരേ തൂവൽ പക്ഷി എന്ന ഈ ഗാനം മനോഹരമായതും പ്രചോദനാത്മകവുമായ വരികളിൽ കൂടി കേൾക്കുന്നവരെ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കും.

 

ടൊവിനോയുടെ ഫേസ് ബുക്ക്പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. വർക്കി ഇപ്പോൾ സയനോരയോടൊപ്പം 'ഡിൻ ചിക് നേഷൻ എന്ന ബാൻഡ് നയിക്കുന്നു. നിരവധി പരസ്യചിത്രങൾക്കും ഷോർട്ട് ഫിലിമുകൾക്കും സംഗീതം നൽകിയിരുന്നു. ബിലു പദ്മിനി നാരായണന്റേതാണ് വരികൾ. പ്രണയത്തിലൊരു ആത്മകഥ എന്ന കവിതാ സമാഹാരവുമായി മലയാള സാഹിത്യ ലോകത്ത് തന്റേതായൊരു ഇടം സ്വന്തമാക്കിയ ബിലു ആദ്യമായി സിനിമക്ക് വേണ്ടി എഴുതുകയാണ്. സ്ത്രീകൾ അപൂർവ്വമായ ചലച്ചിത്ര ഗാന രംഗത്തേക്ക് കസേരയിട്ടു കയറിയിരുന്നു കൊണ്ടുള്ള ഒരു വരവാണ് ബിലുവിന്റേത്.

 

 

സയനോരയും അനുജത്തി ശ്രുതി ഫിലിപ്പുമാണ് ഗായകർ. കുടുക്കാച്ചി ബിരിയാണി പാട്ടുമായി സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുന്ന സയനോര ഈ സിനിമയിലെ 3 പാട്ടുകൾ പാടുന്നു. സ്റ്റാൻഡ് അപ്പ് നവംബറിലാണ് റിലീസിനൊരുങ്ങുന്നത്.

OTHER SECTIONS