നിർമാണ രംഗത്തേക്ക് കാലെടുത്തുവെച്ചു തെന്നിന്ത്യയിലെ പ്രശസ്ത താരംനമിതയും

By online desk .19 10 2020

imran-azhar

 

 

ഗ്ലാമർ വേഷങ്ങൾകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്.മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

 


എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പി എസ് ക്യഷ്‌ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

 

മുരുകൻമന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റര്‍-അനന്തു എസ് വിജയന്‍ ആണ് കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക് എന്നിവരാണ്.

 


ഒക്ടോബര്‍ 26 വിജയദശമി ദിവസം രാവിലെ 9.30- ന്‌ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ വെച്ച് ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും നടക്കും .പി ആർ -എ എസ് ദിനേശ്.


.

OTHER SECTIONS