സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് താരം

By online desk.16 01 2020

imran-azhar

 

 

ഡബ്സ്മാഷിലും ടിക്‌ടോക്കിലുമായി മലയാളികളുടെ മനസ് കവർന്ന താരമാണ് സീരിയൽ നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. ആരാധകരെ ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്ത അറിയിച്ചിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയ ഫോട്ടോകൾ സൗഭാഗ്യ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അര്‍ജ്ജുന്‍ സോമശേഖര്‍ ആണ് വരൻ.


അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുനും സൗഭാഗ്യയും ചേർന്ന് തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു. ചിങ്ങമാസത്തില്‍, ഓണത്തിന് മുന്‍പായിരിക്കും വിവാഹമെന്നാണ് സൂചന.

 

View this post on Instagram

Engaged 🥰🥰🥰🥰🥰

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

 

OTHER SECTIONS