എസ്.പി.ബിയുടെ അവസാന ഗാനം, ദര്‍ബാറിന് ശേഷം രജനിയും നയന്‍താരയും വീണ്ടും, ദീപാവലിക്ക് തിയറ്ററില്‍

By Greeshma padma.05 10 2021

imran-azhar

 

 

അന്തരിച്ച പ്രിയഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ അണ്ണാത്തെ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി്. രജനികാന്ത് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തെ ശിവയാണ്. നയന്‍താരയാണ് നായിക. അണ്ണാത്തെ എന്നു തുടങ്ങുന്ന അടിപൊളി ഗാനം തരംഗമായി മാറിയിരിക്കുകയാണ്.

 

ഡി. ഇമ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ട് വിവേക ആണ് എഴുതിയിരിക്കുന്നത്.

 

 ദീപാവലി റിലീസായി നവംബര്‍ 4ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

 


ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

 

 

OTHER SECTIONS