മോഹന്‍ലാലും മമ്മൂട്ടിയും എനിക്ക് പാട്ടില്ലാതാക്കി...

By online desk .16 03 2020

imran-azhar

എഴുത്തിന്റെ ഉറവ വറ്റാതെ മലയാളിയുടെ ഗാന സങ്കല്‍പ്പങ്ങള്‍ക്ക് സുവര്‍ണ ശോഭ പകര്‍ന്ന തമ്പി സാറിന്റെ 80ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമലോകം. ചലച്ചിത്ര ലോകത്തിന്റെ സമസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നമ്മുടെ പ്രിയ തമ്പി സാറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്ലെന്ന് പറയുമ്പോഴും മലയാള സിനിമാ ലോകത്തിന് മാര്‍ച്ച് 16 എന്നും ധന്യമായൊരു മുഹൂര്‍ത്തമാണ്. ..

 


കലാപാരമ്പര്യം ഇല്ലാത്ത മരുമക്കത്തായ സമ്പ്രദായം നിലനിര്‍്ത്തിയിരുന്ന ഒരു കൂട്ടുകുടുംബത്തില്‍ജനിച്ച അദ്ദേഹം ഇന്ന് മലയാളസിനിമയുടെ അത്യുന്നതിയിലെത്തിനിൽക്കുകയാണ് . അന്ന് മാസത്തില്‍ ഒരു ദിവസം വീട്ടില്‍ കഥകളി നടത്തും അങ്ങനെയൊരു സാംസ്‌കാരിക പാരമ്പര്യം ഉണ്ടായിരുന്നു. കഥകളി ആസ്വദിക്കും എന്നാല്‍ കഥകളിക്കാരനാകാന്‍ സമ്മതിക്കില്ല. അങ്ങനെയുള്ള പ്രഭുത്വപാരമ്പര്യത്തിലാണ് ജനിച്ചത്. എന്നാല്‍ ഞാന്‍ ഒരു റിബലായിരുന്നു. പോകാന്‍ പാടില്ലെന്ന് കൂട്ടുകുടുംബം അനുശാസിക്കുന്ന മേഖലയിലേക്ക് എത്തിയവനാണ് ഞാന്‍...

 


പിണങ്ങിയും ഇണങ്ങിയും 
ദേവരാജന്‍ മാഷ്

 

എന്റെ 28ാമത്തെ വയസ്സില്‍ അന്നത്തെ സംഗീത ചക്രവര്‍ത്തിയായിരുന്നു ദേവരാജന്‍ മാസ്റ്റര്‍. സിനിമയില്‍ ഞങ്ങളൊരുമിച്ച് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്ന കാലം. എന്നാല്‍ അപ്രതീക്ഷിതമായി ഒരു ഘട്ടത്തില്‍ എന്റെ പാട്ടുകള്‍ ട്യൂണ്‍ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് രണ്ട് സിനിമകള്‍ക്കാണ് തങ്ങള്‍ ഒരുമിച്ച് ഗാനങ്ങള്‍ ഒരുക്കിയത്. അതിനുള്ള കാരണം ആ പാട്ടുകളെല്ലാംഹിറ്റായിരുന്നു എന്നതാണ്.

 

അല്ലാതെ മറിച്ചൊരു കാരണമുണ്ടായിരുന്നില്ല. ചിത്രമേളയില്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഒരുമിച്ച് ചെയ്ത പതിനഞ്ച് പാട്ടുകളും ഹിറ്റായി. മാഷ് അങ്ങനെ പറഞ്ഞപ്പോഴും ഞാന്‍ തോറ്റില്ല. മാഷേ എന്നെ ഉപേക്ഷിക്കല്ലേ എന്നും പറഞ്ഞില്ല. എന്നാല്‍ മറ്റൊരു കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ ഹാര്‍മോണിസ്റ്റ് ട്യൂണ്‍ ചെയ്താലും എന്റെ പാട്ടുകള്‍ ഹിറ്റാകുമെന്ന്. അത് ഞാന്‍ ചെയ്ത് കാണിച്ചു. അന്ന് അര്‍ജുനന്‍ ദേവരാജന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റായിരുന്നു. അങ്ങനെ വയലാര്‍ ദേവരാജന്‍ ടീമിന് സമാന്തരമായി ശ്രീകുമാരന്‍ തമ്പി അര്‍ജുനന്‍ ടീം വളര്‍ന്നു. ഞാന്‍ വളര്‍ത്തി. പിന്നീട് ആ പിണക്കം അദ്ദേഹം തന്നെ മാറ്റി. പാട്ടുകള്‍ ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞു. 1968ലാണ് വേണ്ടെന്ന് പറയുന്നത്.

 

പിന്നീട് 1973ലാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ജുനന്‍ വളര്‍ന്നു. മാത്രമല്ല ദേവരാജന്‍ മാഷിന് സമാനമായി അര്‍ജുനന്റെ സംഗീതം വളര്‍ന്നു. കാലചക്രം എന്ന സിനിമയിലാണ് പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. വളരെ പ്രാധാന്യമുള്ള ചിത്രമായിരുന്നു കാലചക്രം. ഇന്നത്തെ സൂപ്പര്‍ താരമായ മമ്മൂട്ടി ആദ്യമായി പറഞ്ഞ ഡയലോഗ് ആ ചിത്രത്തില്‍ ഞാനെഴുതിയതാണ്. കാലചക്രത്തില്‍ വള്ളക്കാരനായിട്ട്. ഒരു സീനില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ആചിത്രത്തിന്റെ തിരക്കഥയും എന്റേതായിരുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായി. തുടര്‍ന്ന് ദേവരാജന്‍ മാഷും ഞാനുമായി വീണ്ടും പ്രവര്‍ത്തിച്ചു എന്ന് മാത്രമല്ല പിന്നീട് അദ്ദേഹം തന്നെ എന്റെ പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ തുടങ്ങി.

 


മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍ താരങ്ങളായതിന് ശേഷമാണ് മലയാള സിനിമയില്‍ എനിക്ക് പാട്ടില്ലായത്


മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍ താരങ്ങളായതിന് ശേഷമാണ് മലയാള സിനിമയില്‍ എനിക്ക് പാട്ടില്ലായത്. മമ്മൂട്ടിയെ മുന്നേറ്റം എന്ന സിനിമയിലൂടെ നായകനാക്കുന്നത് ഞാനാണ്. മോഹന്‍ലാലിനെ ആദ്യമായി വില്ലനല്ലാതെ ഒരു കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത് ഞാനാണ്. 
സിനിമ എന്നാല്‍ വഞ്ചനയുടെ ക്ഷേത്രമാണ്. പുറമെ നിന്ന് നോക്കിയാല്‍ ഒരു വലിയ മഹാക്ഷേത്രമാണ്. അകത്തെ പ്രതിഷ്ഠ വഞ്ചനയാണ്. അതെല്ലാം കാലത്തും ഒരുപോലെയാണ്. വഞ്ചിക്കുന്നവനും ചതിക്കുന്നവനും മാത്രമേ അവിടെ ഉന്നതിയിലെത്താനാകൂ.

 

1 8–ാം വയസ്സിൽ ആദ്യ പ്രണയഗാനം എഴുതുകയും പിന്നീട് നഷ്ടപ്രണയമായപ്പോൾ മംഗളം നേരുന്നു ഞാൻ’ എന്ന നിത്യഹരിത വരികളും കോറിയിട്ടു....നന്ദി മലയാള സിനിമയെ സമ്പന്നമാക്കിയതിന്

 

 കൂടുതൽ വായിക്കുവാൻ ; http://digital.kalakaumudi.com/ 

 

 

OTHER SECTIONS