ഇനി സംവിധാനം ചെയ്യുന്നത് ഇംഗ്ലീഷ് ചിത്രം-ശ്രീകുമാരൻ തമ്പി

By online desk .21 03 2020

imran-azhar

 

ഞാന്‍ ഇനി സംവിധാനം ചെയ്യുന്നെങ്കില്‍ അതൊരു ഇംഗ്ലീഷ് ചിത്രമായിരിക്കും. കാരണം എന്നെ പോലെ ഒരാള്‍ ലോക സിനിമയില്‍ തന്നെ ഉണ്ടായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 278 ചിത്രങ്ങള്‍ക്ക് പാട്ടെഴുതി. 85 തിരക്കഥ സംഭാഷണം, 30 ചിത്രങ്ങള്‍ സംവിധാനം 26 ചിത്രങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചു രണ്ട് സിനിമകള്‍ക്കും 14 പരമ്പരകള്‍ക്കും 42 ഡോക്യുമെന്ററികള്‍ക്കും സംഗീതം ചെയ്തു. എന്നാല്‍ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ ധനവാനല്ല. അതുകൊണ്ട് തന്നെ പണം എന്റെ ലക്ഷ്യമല്ല.

 

വഞ്ചിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ എന്റെ വഴിയെ നടന്നു. അതുകൊണ്ട് തന്നെ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. ഒന്നിലും പശ്ചാത്താപം തോന്നുന്നില്ല. ജീവിതത്തിലുടനീളം ഞാന്‍ അപ്രിയ സത്യം മാത്രമാണ് പറഞ്ഞത്. അതുകൊണ്ട് ഉന്നത വിജയം നേടാനാകാത്തതില്‍ ദുഃഖമില്ല. മാത്രമല്ല പരാജയപ്പെടും എന്ന് എനിക്ക് ഉറപ്പുള്ളതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ജയിക്കുമെന്ന് ഉറപ്പുള്ളത് മാത്രമാണ് ചെയ്യുക. ഞാന്‍ ചിത്രം വരയ്ക്കുന്നില്ല, ശില്‍പ്പം ഉണ്ടാക്കുന്നില്ല. കാരണം പരാജയപ്പെടും എന്ന് എനിക്കറിയാം.
വെള്ളിനക്ഷത്രത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

OTHER SECTIONS