ഡേറ്റ് പ്രശ്നം മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിൽ നിന്ന് പിൻമാറി ശ്രീനാഥ് ഭാസി

By online desk .23 07 2020

imran-azhar

 


മമ്മൂട്ടിയുടെ പുതിയ ചിത്രമായ പ്രീസ്റ്റിൽ നിന്ന് ശ്രീനാഥ് ഭാസി പിന്മാറിയതായി റിപ്പോർട്ടുകൾ . ഡേറ്റ് പ്രശ്‌നത്തെ തുടർന്നാണ് പിന്മാറ്റം. എന്നാൽ ശ്രീനാഥ് ഭാസിക്ക് പകരം ആരാണെന്ന കാര്യം തീരുമാനം ആയിട്ടില്ല. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ദി പ്രീസ്റ്റ് . മമ്മൂട്ടി പുരോഹിത വേഷത്തിലെത്തിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ ദുരൂഹതകൾ നിറഞ്ഞതാണെന്നാണ് റിപ്പോർട്ടുകൾ. 

 

നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ.ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് 

OTHER SECTIONS