ഒരേ തൂവൽ പക്ഷി കൂടെ വാ... സ്റ്റാൻഡ് അപ്പിലെ ആ ഗാനം കേൾക്കാം

By Sooraj Surendran.06 10 2019

imran-azhar

 

 

നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മാൻഹോളിനുശേഷം വിധുവിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്. ചിത്രത്തിന്റെ തീം സോങ് പുറത്തിറങ്ങി. യുവതാരം ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരേ തൂവൽ പക്ഷി കൂടെ വാ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, ബി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രജിഷാ വിജയനും നിമിഷാ സജയനും ചിത്രത്തിൽ നായികമാരായെത്തുന്നു. കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സ്റ്റാൻഡ് അപ്പിന്. അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വർക്കിയാണ് ചിത്രത്തിൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

 

OTHER SECTIONS