സ്റ്റാർ സിങ്ങർ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ്

By Web Desk.02 01 2021

imran-azhar

 

 

ഏഷ്യാനെറ്റിൽ " സ്റ്റാർ സിങ്ങർ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് " ജനുവരി 3 ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മത്സരാത്ഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച് ഇവന്റിൽ മുഖ്യതിഥിയായി എത്തുന്നത് യൂത്ത് ഐക്കൺ ടോവിനോ തോമസാണ്. ധർമജനും.

 

മറ്റു ടെലിവിഷൻ താരങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളുമായി 10 മണിക്കൂറിൽ അധികം ദൈർഘ്യവുമായി മാരത്തോൺ ലൗഞ്ചിങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

 

ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ്.പി.ബി യ്ക്ക് നൽകിയ പ്രണാമവും ആശ ശരത്, നവ്യ നായർ, കൃഷ്ണപ്രഭ, പാരീസ് ലക്ഷ്മി , ഇനിയ , നീത പിള്ള എന്നിവർ ചേർന്ന് അവതരിപ്പിച്ച " ശങ്കരവും " ബെന്നി ദയാൽ , നിഖിത ഗാന്ധി , ആര്യ ദയാൽ , ഹരിശങ്കർ , നിത്യ മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും ദുർഗ കൃഷ്ണൻ , മണിക്കുട്ടൻ, ശരണ്യ ആനന്ദ് , മനീഷ , ആതിര എന്നിവരുടെ ഡാൻസുകളും രമേശ് നാരായൺ , മധുശ്രീ , മധുവന്തി എന്നിവരുടെ മ്യൂസിക്കൽ ഫ്യൂഷനും ഹരീഷ് കണാരനും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റും ആര്യയും.

 

 

 

OTHER SECTIONS