സുചി ലീക്‌സ് സജീവമാകുന്നു; നടി നിവേദ പെതുരാജിന്റെ ചിത്രവും അശ്ലീല വീഡിയോയും പുറത്ത്

By online desk.18 Mar, 2018

imran-azhar


തമിഴ്, തെലുങ്ക് നടി നിവേദ പെതുരാജിന്റെ ചിത്രവും അശ്ലീല വീഡിയോയും സുചിലീക്ക്‌സിലൂടെ പുറത്തുവന്നു. സുചിലീക്ക്‌സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. രണ്ടാം വരവില്‍ താരത്തിന്റെ പഴയതും പുതിയതുമായ നിരവധി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ വൈറലാകുന്ന ചിത്രങ്ങള്‍ തന്റെതല്ലെന്ന വാദവുമായി താരം രംഗത്തെത്തി.

ഒരു നാള്‍ കൂത്ത് എന്ന തമിഴ് സിനിമയിലൂടെയാണ് നിവേദ നായികയാകുന്നത്. അടിയേ അഴകേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായി. പിന്നീട് വന്ന ചിത്രങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.

ധനുഷ്, നടന്‍ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് പ്രചരിച്ചത്. മലയാളത്തിലെ നടിമാരുടെ സ്വകാര്യചിത്രങ്ങള്‍ 'മല്ലുലീക്ക്‌സ്' എന്ന പേരില്‍ ഉടന്‍ വരും എന്ന അറിയിപ്പിനു തൊട്ടുപുറകെ പക്ഷേ 'ഒറിജിനല്‍' സുചിലീക്ക്‌സ് അക്കൗണ്ടിനെ ട്വിറ്റര്‍ തന്നെ പൂട്ടിക്കെട്ടുകയായിരുന്നു.

അതിനിടെ ഫെബ്രുവരി അവസാന ആഴ്ചയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ആരോ ആക്രമിച്ചതിന്റെ അടയാളങ്ങളുമായി സുചിത്രയുടേതെന്ന പേരില്‍ ഒരു കൈയുടെ ചിത്രം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നു. കോയമ്പത്തൂരിലെ ഒരു ചടങ്ങിനിടെ നടന്‍ ധനുഷിന്റെ സംഘത്തിന്റെ ആക്രമണം കൊണ്ടുസംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. ഇതിന്റെ പേരില്‍ തനിക്കുനേരെ ധനുഷിന്റെ ആരാധകരുടെ സൈബര്‍ ആക്രമണമാണെന്നും ട്വീറ്റ് വന്നു.

 

അതുവരെ ധനുഷിനെതിരെ വാക്കുകളാലുള്ള ആക്രമണമായിരുന്നെങ്കില്‍ മാര്‍ച്ച് ആദ്യ ആഴ്ചയോടെ 'സുചിലീക്ക്‌സ്' ട്വീറ്റുകളുടെ രൂപം മാറി. 'നിങ്ങളുടെ ആരാധനാപുരുഷനായ ധനുഷിന്റെ യഥാര്‍ഥമുഖം കാണൂ' എന്ന വാക്കുകളോടെ ട്വിറ്ററില്‍ ധനുഷിന്റെയും തൃഷയുടെയും 'ഇരുട്ടിലെ' സെല്‍ഫിയെത്തി. പുറകെ ഹന്‍സികയുടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ, അനിരുദ്ധും ആന്‍ഡ്രിയയുമൊത്തുള്ള ചിത്രങ്ങള്‍, തമിഴിലെ പ്രശസ്ത ടിവി അവതാരകയുടെ ചിത്രങ്ങളും. അതിലൊന്നും കാര്യമായ അപകടമുണ്ടായിരുന്നില്ല. പലതും നേരത്തേ വന്നതുമാണ്. പക്ഷേ സുചീലീക്‌സ് എന്ന ഹാഷ്ടാഗ് നിമിഷങ്ങള്‍ക്കകമാണ് കുപ്രസിദ്ധമായത്.

'എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് സ്‌നേഹിക്കാം, അല്ലാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാം' എന്ന ട്വീറ്റോടെ സുചിത്രയുടെ അക്കൗണ്ട് പ്രൈവറ്റ്' ആകുകയും ചെയ്തു. ആയിരക്കണക്കിനു പേരാണ് അതോടെ പുതുതായി ആ അക്കൗണ്ട് ഫോളോ ചെയ്തത്. നടിമാരായ ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി എന്നിവരുടേതെന്ന പേരില്‍ വീഡിയോകളും വന്നുതുടങ്ങി. അതോടെ ട്വിറ്റര്‍ഇന്ത്യ തന്നെ ഇടപെട്ട് അക്കൗണ്ട് പൂട്ടി. എന്നിട്ടും സുചിത്രയുടേതെന്ന് അവകാശപ്പെടുന്ന പല അക്കൗണ്ടുകളിലൂടെയും സുചിലീക്ക്‌സ് ഹാഷ്ടാഗില്‍ സെല്‍ഫികളും ഫോട്ടോകളും വിഡിയോകളും വരുന്നതുമാത്രം നിലച്ചില്ല.

അതിനിടെ ധനുഷും അനിരുദ്ധും തന്നെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നും അതിനിടെ ലഭിച്ച ഫോണില്‍ നിന്നാണ് ചിത്രങ്ങളിപ്പോള്‍ പുറത്തുവിടുന്നതെന്നും ഒരു ട്വീറ്റ് എത്തി. തന്റെ വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ നിങ്ങള്‍ക്കറിയണോ എന്ന മട്ടിലും സുചിത്രയുടെ പേരില്‍ ട്വീറ്റുകള്‍ വന്നതോടെ ഗായികയും ഭര്‍ത്താവ് കാര്‍ത്തികും വിഷയത്തില്‍ ഇടപെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വളരെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് സുചിത്ര കടന്നുപോകുന്നതെന്നുമായിരുന്നു കാര്‍ത്തികിന്റെ വീഡിയോ ട്വീറ്റ്. സുചിത്രയെ ചികിത്സയ്ക്കായി ബ്രിട്ടണിലേക്കു കൊണ്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതിനിടെ ഒരു തമിഴ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സുചിത്ര തന്നെ എല്ലാം വ്യക്തമാക്കുകയായിരുന്നു.

'ജെല്ലിക്കെട്ടിനു വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ചതിന് പുറമേ എന്റെ ഫെയ്‌സ്ബുക്ക് ആരോ ഹാക്ക് ചെയ്തു മൂന്നാഴ്ച കഴിഞ്ഞ് ട്വിറ്ററും ഹാക്ക് ചെയ്തു. ട്വിറ്റര്‍ ഇന്ത്യയ്ക്ക് ഇമെയില്‍ അയച്ച് നിര്‍ജീവമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ധനുഷിന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് ഞാന്‍ പ്രതിയാക്കപ്പെട്ട കാര്യം അറിഞ്ഞതു തന്നെ. മറ്റുള്ളവരെ പോലെ ഞാനും സംഭവത്തില്‍ ഇരയാണ്. എല്ലാത്തരത്തിലും തകര്‍ന്നിരിക്കുകയാണ് ഞാനിപ്പോള്‍ എന്നാണ് സുചി പറഞ്ഞത്. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടും വ്യാജ അക്കൗണ്ടുകളില്‍ നിന്ന് സുചി ലീക്‌സ് വന്നുകൊണ്ടേയിരുന്നു.