സണ്ണി ലിയോണും ഭര്‍ത്താവും ഗണേഷ് ചതുർത്ഥി ആഘോഷിച്ചതിങ്ങനെ.....

By BINDU PP.14 Sep, 2018

imran-azhar

 

 


ലോകം മുഴുവൻ ചതുർത്ഥി ആഘോഷിച്ചപ്പോൾ വ്യത്യസ്തത കണ്ടെത്തി ആഘോഷിച്ചു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. നാടെങ്ങും ഗണേഷ് ചതുർത്ഥിയുടെ ലഹരിയിലായിരുന്നു. മുബൈയിലുള്ള പുതിയ വീട്ടിലേക്ക് താമസം മാറിയാണ് ഇരുവരും ഗണേഷ് ചതുർത്ഥി ആഘോഷങ്ങളിലേക്ക് കടന്നത്. ഈ ഉത്സവം ആഘോഷിക്കേണ്ടതിന്റെ നിയമങ്ങളും ചടങ്ങുകളുമൊന്നും എനിക്കറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് മാറുന്ന വിവരം സണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

 

ചടങ്ങുകളും നിയമങ്ങളും... അല്ലെങ്കില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാനും ഡാനിയലും ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത് മുംബൈയിലെ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിക്കൊണ്ടാണ്. എല്ലാവര്‍ക്കും നല്ലൊരു ഗണേശ ചതുര്‍ഥി ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ... സണ്ണി കുറിച്ചു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ തന്റെ കൈകളില്‍ സണ്ണിയെ വാരിയെടുത്തുകൊണ്ടാണ് വീടിനകത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

OTHER SECTIONS