സുരഭി ലക്ഷ്മി സംവിധായിക; സംഗീത സീരീസ് പുറത്തിറങ്ങി

By Chithra.28 07 2019

imran-azhar

 

നടി സുരഭി ലക്ഷ്മിയുടെ ആദ്യ സംവിധാന സംരംഭമായി കൗമാരം. സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ വിവരിക്കുന്ന ഒരു സംഗീത സീരീസാണ് പെണ്ണാൾ. അതിലെ ആദ്യ എപ്പിസോഡായ കൗമാരം ആണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി സംവിധാനം ചെയുന്നത്.

 

 

മിയ, ഐശ്വര്യ ലക്ഷ്മി, അനു സിത്താര, നിമിഷ സജയൻ, സംയുക്ത മേനോൻ എന്നിവർ ചേർന്നാണ് ഗാനം പുറത്തിറക്കിയത്. ഷൈല തോമസ് എഴുതിയ വരികൾക്ക് ഗായത്രി സുരേഷ് ആണ് സംഗീതം നൽകിയത്.