'റോയ്' ഫസ്റ്റ് ലുക്ക് പുറത്ത്; കേന്ദ്രകഥാപാത്രമാക്കി സുരാജ് വെഞ്ഞാറമൂട്

By Sooraj Surendran .02 08 2020

imran-azhar

 

 

ഹാസ്യ കഥാപാത്രങ്ങളിലൂടെയെത്തി സ്വഭാവ നടനായി ഇപ്പോള്‍ നായക നിരയിലേക്ക് ഉയർന്നിരിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് കേന്ദ്രകഥാപാത്രമാക്കി എത്തുന്ന 'റോയ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റോയ്'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ജയേഷ് മോഹനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈൻ-എം ബാവ, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-രമ്യ സുരേഷ്,എഡിറ്റർ-വി സാജൻ,സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യക്കല-ഫ്യൂൻ മീഡിയ,അസ്സോസിയേറ്റ് ഡയറക്ടർ-എം ആർ വിബിൻ,സുഹൈയിൽ ഇബ്രാഹിം,സമീർ എസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

 

OTHER SECTIONS