പ്രിയ്യപ്പെട്ടവളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

By Sooraj Surendran.15 10 2019

imran-azhar

 

 

മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ബോക്സ്ഓഫീസ് ചിത്രത്തിലൂടെ വില്ലനായി രംഗപ്രവേശം ചെയ്ത താരമാണ് സുരേഷ് ഗോപി. 1994ൽ പുറത്തിറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നത്. ഇപ്പോഴിതാ തന്റെ പ്രിയ പത്നി രാധികക്കൊപ്പമുള്ള വിവാഹദിന ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള ചിത്രമാണ് സുരേഷ് ഗോപി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

സമീപകാലത്ത് സിനിമയിൽ നിന്ന് ഇടവേളയെടുത്ത സുരേഷ് ഗോപി സജീവ രാഷ്ട്രീയ പ്രവർത്തനത്തിലാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. ശോഭനയാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായിക. ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

 

OTHER SECTIONS