പുതിയ ചിത്രവുമായി ഹനീഫ് അദേനി, നായകന്‍ സുരേഷ് ഗോപി, നിര്‍മ്മാണം ആന്റോ ജോസഫ്

By RK.26 09 2021

imran-azhar

 


ഗ്രേറ്റ് ഫാദര്‍, മിഖായേല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ് ചിത്രം.

 

മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറായിരുന്നു ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം. ആഗസ്റ്റ് സിനിമാസായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

 

ഷാജി പാടൂര്‍ സംവിധാനം ചെയ്ത എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയായിരുന്നു. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

 

ഹനീഫ് അദേനി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മിഖായേല്‍. ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനിയായിരുന്നു. നിവിന്‍ പോളിയും ഉണ്ണിമുകുന്ദനുമായിരുന്നു പ്രധാന വേഷങ്ങളില്‍. മിഖായേല്‍ നിര്‍മ്മിച്ചത് ആന്റോ ജോസഫ് ആയിരുന്നു.

 

 

 

 

OTHER SECTIONS